You are Here : Home / News Plus

ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച്‌ എട്ടുപേര്‍ മരിച്ചു

Text Size  

Story Dated: Friday, August 30, 2013 08:51 hrs UTC

പരപ്പനങ്ങാടി: താനൂര്‍ മുക്കോലയില്‍ ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസിടിച്ച്‌ എട്ടുപേര്‍ മരിച്ചു.രോഷാകുലരായ ജനക്കൂട്ടം ബസ്‌ തല്ലി തകര്‍ക്കുകയും കത്തിക്കുകയും ചെയ്‌തു. ഇന്നലെ വൈകിട്ട്‌ ആറു മണിയോടെയാണ്‌ അപകടം. പരപ്പനങ്ങാടി ഭാഗത്തുനിന്നു താനൂരിലേക്കു വരികയായിരുന്ന എ.ടി.എ. ബസ്‌ താനൂരില്‍നിന്നു പരപ്പനങ്ങാടി ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. കബീര്‍ (22),അര്‍ഷക്‌ (20), ആരിഫ (27), ഫാത്തിമ നസ്ല (8), സാഹിറ (25), തബ്‌ഷീര്‍ (6), തബ്‌ഷീറ (3), അനസ്‌ എന്നിവരാണു മരിച്ചത്‌. അമിതവേഗത്തിലായിരുന്നു ബസ്‌. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തിരുന്ന ഒരു കുട്ടി ഒഴികെ എല്ലാവരും സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ്‌ എല്ലാവരെയും പുറത്തെടുത്തത്‌ അപകടസ്‌ഥലത്തു രണ്ടര മണിക്കൂറോളം സംഘര്‍ഷാവസ്‌ഥ നിലനിന്നു. ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്‌. ബസ്‌ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. താനൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുടുംബം ഓട്ടോറിക്ഷയില്‍ തിരിച്ചുപോകുന്നതിനിടെയാണ്‌ അപകടം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.