ന്യൂഡല്‍ഹി: അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍ ഉണ്ടായിരുന്ന മലയാളി ട്രിപ്പിള്‍ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിയെ ഒഴിവാക്കി.ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് താരത്തെ ഒഴിവാക്കുകയാണെന്നു ഞ്ജിത്തിന് രേഖാമൂലം നിര്‍ദ്ദേശം നല്‍കി. 2010 ല്‍ അര്‍ജുന അവാര്‍ഡ് നിര്‍ണയ നിയമത്തില്‍ വന്ന ഭേദഗതി അനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കോ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടവര്‍ക്കോ അവാര്‍ഡ് നല്‍കാനാവില്ല. ഇതനുസരിച്ചാണ് രഞ്‌ജിത് മഹേശ്വരിയെ അവാര്‍ഡ് പട്ടികയില്‍ നിന്ന് നീക്കിയത്. ഇന്ന് വൈകിട്ട് അവാര്‍ഡ് സമ്മാനിരിക്കെയാണ് അവാര്‍ഡ് പട്ടിക പുനഃപരിശോധിക്കുന്നത്. 2008 ല്‍ നടന്ന നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിനിടെ ഉത്തേക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ താരത്തിന് മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.
Comments