You are Here : Home / News Plus

മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉള്‍പ്പെടുത്തുന്ന കാര്യം പിണറായി വിജയന്‌ ഉറപ്പു നല്‍കിയിരുന്നതായി തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, August 31, 2013 10:00 hrs UTC

കോട്ടയം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന്‌ താന്‍ പിണറായി വിജയന്‌ ഉറപ്പു നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് പറഞ്ഞു. ഉപരോധ സമരം അവസാനിച്ച ദിവസമാണ്‌ താന്‍ പിണറായിയുമായി ഇക്കാര്യം സംസാരിച്ചതെന്നും തിരുവഞ്ചൂര്‍ വ്യക്‌തമാക്കി.പിണറായിയെ ഫോണില്‍ വിളിച്ചു എന്ന്‌ സമ്മതിച്ച തിരുവഞ്ചൂര്‍ പക്ഷേ ജുഡീഷ്യല്‍ അന്വേഷണത്തെ കുറിച്ചല്ല സംസാരിച്ചതെന്നാണ്‌ പ്രതികരിച്ചത്‌.സംഭാഷണത്തെ കുറിച്ച്‌ വെളിപ്പെടുത്താന്‍ പിണറായി തയ്യാറായിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.