ന്യൂഡല്‍ഹി: പെട്രോളിന് 2.35 രൂപയും ഡീസലിന് 50 പൈസയും വില വര്‍ധിപ്പിച്ചു. വില കൂട്ടിയില്ലെങ്കില്‍ 97,500 കോടി രൂപ സബ്സിഡി ഇനത്തില്‍ നഷ്ടമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ ഡീസല്‍ ലീറ്ററിന് 10.22 രൂപ വീതം നഷ്ടമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.സംസ്ഥാന നികുതിയടക്കം കേരളത്തില്‍ പൊട്രോളിന് 2.76 രൂപ കൂടും. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപയോളമാകും. പെട്രോളിന് ഇത്രയധികം വിലവരുന്നത് ഇതാദ്യമായാണ്. വില വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
Comments