സിറിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യു എസ് നേതൃത്വത്തിലുള്ള ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്നും അത്തരം സാഹചര്യം നേരിടാന്‍ രാജ്യം സദാ സജ്ജമാണെന്നും സിറിയയും വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചാലുടന്‍ നടപടിയെന്നാണ് ഒബാമ പറഞ്ഞത്. നടപടിക്കാര്യം അമേരിക്കന്‍ കോണ്‍ഗ്രസ് വോട്ടിനിട്ട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സെപ്തംബര്‍ ഒമ്പതിന് കോണ്‍ഗ്രസ് വിളിച്ചുകൂട്ടും. രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം അന്വേഷിച്ച യു എന്‍ സംഘം സിറിയ വിട്ട ശേഷമാണ് സിറിയ ഔദ്യോഗികമായി പ്രതികരിച്ചത്. റിപ്പോര്‍ട്ട് തങ്ങള്‍ക്ക് പ്രതികൂലമാകുമെന്ന് തന്നെയാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാം. പക്ഷേ അത്തരം ആക്രമണങ്ങള്‍ക്ക് രാജ്യത്തെ ശിഥിലമാക്കാന്‍ സാധിക്കില്ല- സിറിയ വ്യക്തമാക്കി.
Comments