വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സുമര്‍ ഫെഡും സിവില്‍ സപ്ലൈസ് കോര്‍പറേഷനും കന്‍സ്യുമര്‍ ഫെഡും അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. കാബിനെറ്റ് തീരുമാനമനുസരിച്ച് സാമ്പത്തിക സഹായം നല്കാന്‍ ധനകാര്യ മന്ത്രി കെ എം മാണി ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തില്‍ ധനവകുപ്പു സാമ്പത്തിക വിനിമയത്തിന്റെ മുന്‍ഗണന മാറ്റി സാധാരണക്കാരുടെ പ്രശ്നം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നയം ഉടന്‍ നടപ്പാക്കണമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ ചര്‍ച്ചയിലാണ് അദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Comments