രാസായുധ ആക്രമണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ അമേരിക്കയുടെ പക്കലില്ലെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്.
രാസായുധം കൈവശമുണ്ടോയെന്ന ആരോപണം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ബശ്ശാര്‍ തയാറായില്ല. സിറിയക്കെതിരെ നടക്കുന്നത് പകവീട്ടല്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ബശ്ശാറിന്‍െറ പ്രസ്താവനക്കെതിരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്തെത്തി. സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന വാദത്തെ സാധൂകരിക്കുന്നത് തെളിവുകളാണെന്ന് കെറി പറഞ്ഞു.
സിറിയക്കെതിരെ സൈനിക നടപടി ആവശ്യപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അഭിപ്രായം സ്വരൂപിക്കുന്ന സാഹചര്യത്തിലാണ് ബശ്ശാര്‍ അല്‍ അസദിന്‍െറ പുതിയ പ്രസ്താവന.
Comments