ചൊവ്വാഴ്ച വൈകിട്ട് കേരള സര്‍വകലാശാല ചടങ്ങില്‍ ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായ ജി. എസ്.പ്രദീപ് ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയെ അപമാനിച്ചു .ഉപരാഷ്ട്രപതി ഒരു വിഡ്ഡിദിനത്തിലാണ് ജനിച്ചതെന്നും എന്നാല്‍ അദ്ദേഹം ഒരു വിഡ്ഡി അല്ലെന്നും പല തവണ ആവര്‍ത്തിച്ചത് വിവാദമായി. ജി.എസ്. പ്രദീപിന്റെ ഈ പ്രസംഗങ്ങള്‍ക്കും സംഘാടകര്‍ വിശദീകരണം നല്‍കേണ്ടിവരും.ജില്ലാ കളക്ടര്‍, സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരും വിശദീകരണം നല്‍കേണ്ടിവരും.ഗവര്‍ണറും മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പി കളും വേദിയില്‍ ഉണ്ടായിരുന്നു.ഉപരാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടു. ഇക്കാര്യം ഉപരാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയുള്ള ഓഫീസര്‍ അശോക് ദിവാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Comments