You are Here : Home / News Plus

രാസായുധ പ്രയോഗത്തിനുപിന്നില്‍ വിമത പോരാളി വിഭാഗമാണെന്ന് സിറിയ

Text Size  

Story Dated: Thursday, September 19, 2013 08:47 hrs UTC

രാസായുധ പ്രയോഗത്തിനുപിന്നില്‍ വിമത പോരാളി വിഭാഗമാണെന്ന് സിറിയ. ഇതുസംബന്ധമായ തെളിവുകള്‍ സിറിയന്‍ അധികൃതര്‍ തങ്ങള്‍ക്ക് കൈമാറിയതായി കഴിഞ്ഞദിവസം റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റിയാബ്കോവ്അറിയിച്ചു. രാസായുധാക്രമണത്തില്‍ വിമതര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും അതിന്‍െറ തെളിവുകളാണ് കൈമാറിയതെന്നും സിറിയന്‍ വിദേശകാര്യമന്ത്രി വലീദ് മുഅല്ലിമും അവകാശപ്പെട്ടു.

അതിനിടെ പ്രശ്നപരിഹാരാര്‍ഥമുള്ള നയതന്ത്ര നീക്കങ്ങള്‍ തുടരുകയാണ്. നയതന്ത്ര നീക്കം പരാജയപ്പെട്ടാല്‍ സൈനികാക്രമണം ആരംഭിക്കുമെന്ന നയത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.