ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജസ്ഥാന് ക്ഷീരവികസന മന്ത്രി ബാബുലാല്‍ നഗര്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ലൈംഗികപീഡനകുറ്റം ചുമത്തി മന്ത്രിക്കെതിരെ പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തിരുന്നു.സെപ്റ്റംബര്‍ 11ന് മന്ത്രി വസതിയില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണ് യുവതി ആരോപണം നടത്തിയത്. കൂടാതെ മന്ത്രി പീഡനത്തിനുശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു.
Comments