റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. 7.5 ശതമാനമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കരുതല്‍ ധനാനുപാതം നാലു ശതമാനത്തില്‍ തുടരും.പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലാണ് ആര്‍.ബി.ഐ പലിശ നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കും.
Comments