ജമ്മു കശ്മീരില്‍ സമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ക്ക് സൈന്യം പണം നല്‍കാറുണ്ടന്ന മുന്‍ സൈനിക മേധാവി വി.കെ സിങിന്റെ പ്രസ്താവന വിവാദമാകുന്നു. കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വി.കെ സിങ് കോടികള്‍ മുടക്കി എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിക്കവെയാണ് വി.കെ സിങ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.കശ്മീരില്‍ ഭരണാധികാരികള്‍ക്ക് പണം നല്‍കുന്നത് പുതിയ കാര്യമല്ല. വി.കെ സിങ് കണ്ടു പിടിച്ച കാര്യമൊന്നുമല്ല അത്. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ അത് തുടരാറുണ്ട്. അത് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിങ് ഇക്കാര്യം പറഞ്ഞത്.
Comments