You are Here : Home / News Plus

സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കണമെന്ന് പിസി ജോര്‍ജ്

Text Size  

Story Dated: Wednesday, September 25, 2013 09:39 hrs UTC



നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. തീവ്രവാദവും ഹവാലാ പണവും ഉള്‍പ്പെട്ട സ്ഥിതിക്ക് എന്‍ഐഎ അന്വേഷണം അനിവാര്യമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ശരിയായ അന്വേഷണം നടത്തിയാല്‍ പല മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. ഇവിടെ നിയമ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിനാല്‍ ദൈവത്തിന്റെ നീതി നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാമെന്നും പിസി പറഞ്ഞു.

കേസില്‍ പങ്കാളികളായ എല്ലാവരും രംഗത്ത് വരട്ടെ. ഹവാല ഇടപാടുകാരുമായി ബന്ധമുള്ള രാഷ്ട്രീയക്കാരും പുറത്തുവരട്ടെയെന്നും ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.