സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് മുല്ലപ്പള്ളി. കസ്റ്റംസിന്റെ അന്വേഷണം തൃപ്തികരമാണെന്നും എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രതിഛായയെ സംഭവം ബാധിച്ചിട്ടില്ലെന്നും ഗ്രൂപ്പുപോരിന് വിഷയം ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസിന്റെ ഉന്നതബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചിരുന്നു.
Comments