സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. തിങ്കളാഴ്ച രാവിലെ മുതല്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത്, സൗത്ത് ഗേറ്റുകളില്‍ പ്രവര്‍ത്തകള്‍ ഉപരോധം തീര്‍ത്തു. എന്നാല്‍, കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. ഉപരോധം വൈകിട്ട് അഞ്ചിന് അവസാനിക്കും.
Comments