ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെ ഊളന്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജയില്‍ അധികൃതരുടെ നടപടി. തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ബണ്ടി ചോര്‍ തന്നെയാണ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ബണ്ടി ചോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.വിദഗ്ധ പരിശോധനക്ക് ശേഷം ബണ്ടി ചോറിന് കിടത്തി ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇയാളെ പാര്‍പ്പിച്ചിട്ടുള്ള സെല്ലിന് ദ്രുതകര്‍മസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments