മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടു വയസ്സാക്കുന്നതിനെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ അതില്‍ കക്ഷി ചേരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച മുസ്ലീം സംഘടനകളുടെ വാദത്തെ അനുകൂലിക്കാന്‍ മുസ്ലീം ലീഗിന് കഴിയില്ലെന്ന് ആര്യാടന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ലീഗില്‍ ഏകാഭിപ്രായമല്ല ഉള്ളത്.രാജ്യത്ത് നിലവിലുള്ള നിയമത്തിന് ഇത് എതിരാണ്. മുസ്ലീംലീഗിന്റെ അംഗങ്ങള്‍ കൂടി അടങ്ങുന്ന പാര്‍ലമെന്റാണ് ഈ നിയമം പാസായതെന്നും ആര്യാടന്‍ പറഞ്ഞു.
Comments