പെട്രോള്‍ പമ്പുകളിലൂടെ പാചക വാതക സിലിണ്ടറുകള്‍ വില്‍ക്കാന്‍ അനുമതി.നിലവിലുള്ള സബ്‌സിഡി നിരക്കിന്റെ ഇരട്ടിയായിരിക്കും വില. ഒക്ടോബര്‍ അഞ്ചിന് ബാംഗ്ലൂരില്‍ മന്ത്രി വീരപ്പൊമെയ്‌ലി സിലിണ്ടര്‍ വില്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും.മെട്രോ നഗരങ്ങളിലെ പെട്രോള്‍ പമ്പുകളിലൂടെ അഞ്ച് കിലോഗ്രാം വരുന്ന സിലിണ്ടറുകളാണ് വില്പന നടത്തുക. എല്‍.പി.ജി പോര്‍ട്ടബിലിറ്റി സംവിധാനം ഉടനെ നിലവില്‍ വരുമെന്നും എണ്ണ മന്ത്രാലയം അറിയിച്ചു. ഉപഭോക്താവിന് സൗകര്യത്തിനനുസരിച്ച് കമ്പനിയെയോ വിതരണക്കാരെയോ മാറ്റാന്‍ ഇതിലൂടെ കഴിയും. 30 നഗരങ്ങളിലാണ് ആദ്യം ഈ പദ്ധതി നടപ്പാക്കുക.
Comments