അഞ്ചേരി ബേബി വധക്കേസില്‍ എംഎം മണിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം. മണി ഉള്‍പ്പെടെ ഏഴു പേര്‍ കുറ്റക്കാരെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.സിപിഎം ജില്ലാ നേതാക്കന്‍മാരായിരുന്ന എകെ ദാമോദരന്‍, ഒജി മദനന്‍, ഉടുമ്പന്‍ചോല സ്വദേശികളായ കൈനകരി കുട്ടന്‍ , പള്ളിക്കുന്നേല്‍ വര്‍ക്കി, വിഎം ജോസഫ്, ചന്ദ്രന്‍ എന്നിവര്‍ക്കെതിരായാണ് തെളിവുള്ളത്. ഇവരില്‍ കുട്ടന്‍, മദനന്‍ എന്നിവര്‍ക്കെതിരെ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മറ്റുള്ളവരെ അന്തിമ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയേക്കും. അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച ആഭ്യന്തരവകുപ്പിനു കൈമാറും. സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിനു വ്യക്തമായ തെളിവുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
Comments