പാകിസ്ഥാന്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്റെ നടപടികളോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളാണെന്നത് അവരുടെ പതിവ് പ്രയോഗമായിരിക്കുന്നു. ഭീകരര്‍ വരുന്നത് സ്വര്‍ഗത്തില്‍ നിന്നല്ല. പാക് നിയന്ത്രണത്തിലുള്ള മേഖലയില്‍ നിന്നാണെന്നും പ്രണബ് പറഞ്ഞു.ബല്‍ജിയം സന്ദര്‍ശനത്തിനിടെ ഒരു വിദേശ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രപതി പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
Comments