2013ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ഗവേഷകരായ ജയിംസ് ഇ റോത് മാന്‍, റാണ്ടി ഡബ്യൂ ഷെക്ക്മാന്‍, ജര്‍മന്‍ ഗവേഷകനായ തോമസ് സി സുഡോഫ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.ശരീര കോശങ്ങള്‍ അവയ്ക്കുള്ളിലെ സഞ്ചാര വ്യവസ്ഥയെ എങ്ങനെ ക്രമീകരിക്കുന്നു എന്ന രഹസ്യം കണ്ടെത്തിയതിനാണ് പുരസ്‌കാരം.ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് എന്നറിയപ്പെടുന്ന ഈ സന്ദേശങ്ങളുടെ തന്മാത്രകള്‍ വെസിക്കിള്‍സ് എന്നറിയപ്പെടുന്ന പാക്കേജുകളായാണ് കോശങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കുന്നത്. കോശങ്ങള്‍ക്കുള്ളിലെ ഈ ഉല്‍പാദന കൈമാറ്റ പ്രക്രിയ കൃത്യസമയത്ത് കൃത്യസ്ഥലത്ത് എങ്ങനെ എത്തുന്നു എന്ന നിര്‍ണായക കണ്ടെത്തലാണ് മൂവരും നടത്തിയത്.
Comments