ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള "ഫൈലിന്‍" ചുഴലിക്കാറ്റ് ഒഡിഷയുടെയും ആന്ധ്രാപ്രദേശിന്‍്റെയു തീരപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച്ച വൈകുന്നേരത്തോടെ തീരത്തെത്തുമെന്നാണ് ആശങ്ക.ആന്ധ്രയിലും ഒഡീഷയിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കനത്ത മഴ തുടരുകയാണ്.
ദുരന്തനിവാരണത്തിനായി ഒഡീഷ സര്‍ക്കാര്‍ നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും ദ്രുതകര്‍മ സേനയുടേയും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പതിനാല് ജില്ലകളില്‍ ദുര്‍ഗാ പൂജയ്ക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധിയും റദ്ദാക്കി. ഗന്‍ജം, പുരി, കുര്‍ദ, ജഗത് സിങ്പൂര്‍ എന്നീ ജില്ലകളിലായിരിക്കും കാറ്റ് കൂടുതല്‍ നഷ്ടം വിതക്കുകയെന്നാണ് കരുതുന്നത്.
Comments