കാതിക്കൂടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി താല്‍കാലികമായി അടച്ചു. തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടാണ് കമ്പനി അടക്കാന്‍ കാരണമെന്ന് സൂചന. രാവിലെ ജോലിക്കെത്തിയ തൊഴിലാളികള്‍ കമ്പനി തുറക്കാത്തതിനാല്‍ തിരിച്ചു പോയി.ചാലക്കുടി പുഴ മലിനീകരിക്കുന്ന നിറ്റാ ജലാറ്റിന്‍ കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ധര്‍ണ അടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തിവരികയായിരുന്നു. ജൂലൈ 21ന് കമ്പനിക്കെതിരെ സമരം ചെയ്തവര്‍ക്ക് നേരെ ക്രൂരമായ പൊലീസ് മര്‍ദനമുണ്ടായി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസ് സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയത്.
Comments