You are Here : Home / News Plus

കല്‍ക്കരി പാടം: പ്രധാനമന്ത്രിക്കെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി

Text Size  

Story Dated: Wednesday, October 16, 2013 09:20 hrs UTC

കല്‍ക്കരി പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിനെതിരെ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ് രംഗത്ത്. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരി ബ്ളോക്ക് അനുവദിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ കേസില്‍ പ്രധാനമന്ത്രിയും പ്രതിയകേണ്ടിവരുമെന്ന് പരേഖ് പറഞ്ഞു. പ്രധാനമന്ത്രിയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കല്‍ക്കരിപ്പാടം അനുവദിച്ച് കൊണ്ടുള്ള ഫയലുകളില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗാണ്. അങ്ങനെയെങ്കില്‍ ഗൂഢാലോചനയില്‍ മൂന്നാം പ്രതി അദ്ദേഹമാണെന്നും പരേഖ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.