You are Here : Home / News Plus

മഅദ്‌നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി

Text Size  

Story Dated: Monday, October 21, 2013 08:29 hrs UTC

ബാഗ്ലൂര്‍ : പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് ശസ്ത്രക്രിയക്ക് സുപ്രീം കോടതിയുടെ അനുമതി. ബാഗ്ലൂരിലെ അഗര്‍വാള്‍ ആശുപത്രിയിലാണ് കണ്ണു ശസ്ത്രക്രിയ നടക്കുക. ചികിത്സാ വേളയില്‍ ഭാര്യക്കും കൂടെ നില്‍ക്കാം.കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യത്തില്‍ കേരളത്തിന് നോട്ടീസ് നല്‍കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ കേരളം മറുപടി നല്‍കണം. മഅ്ദനിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും കോടതി കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.