തിരുവനന്തപുരം : കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷിയോഗം ഇന്ന് നടക്കും.എന്നാല്‍ ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് എല്‍.ഡി.എഫ് വിട്ടു നില്‍ക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തെത്തുടര്‍ന്നാണ് സര്‍വകക്ഷിയോഗം എല്‍ഡിഎഫ് ബഹിഷ്‌കരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സര്‍വകക്ഷിയോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്തിരിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വെകീട്ട് നാലിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രം അഭിപ്രായം തേടിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കാള്‍ സ്വീകാര്യം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തന്നെയാണെന്ന പ്രാഥമിക നിലപാട് സര്‍ക്കാര്‍ കേന്ദ്രത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിനെതിര്‍പ്പുള്ള ചില ശുപാര്‍ശകളും കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള കസ്തൂരിരംഗന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച സമവായം ഉണ്ടാക്കുകയാണ് ഇന്നത്തെ സര്‍വകക്ഷി യോഗത്തിന്റെ ലക്ഷ്യം.
Comments