വ്യവസായിയായിരുന്ന വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീം മന്‍സിലില്‍ സലീമിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഷെരീഫിന് വധശിക്ഷ. രണ്ടാംപ്രതിയായ സ്നോഫറിന് ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം മുന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2011 ജൂലൈ ഒന്‍പതിനായിരുന്നു കോളിളക്കം സൃഷ്ടിച്ച
കൊലപാതകം. ഗള്‍ഫിലെ വ്യവസായിയായിരുന്ന വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീം മന്‍സിലില്‍ സലീമിനെ കൊലപ്പെടുത്തി 16 കഷണങ്ങളാക്കി പ്ളാസ്റ്റിക് ബാഗുകളില്‍ കെട്ടിപ്പൊതിഞ്ഞു വളക്കുഴിയില്‍ മറവുചെയ്തുവെന്നാണ് കേസ്.ഇരുവരും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
Comments