മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെത്തി. സൈനിക സഹകരണ കരാറിലും അതിര്‍ത്തി കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമാണ് ഒപ്പുവെച്ചത്. പരസ്പര സഹകരണത്തിന് അതിര്‍ത്തിയിലെ സമാധാനം പ്രധാനമെന്ന് സംയുക്ത പ്രസ്താവനയില്‍ മന്‍മോഹന്‍ സിങ്ങും ലി കെക്വിയാങ്ങും വ്യക്തമാക്കി.ചൈന, ഇന്ത്യക്ക് മഹത്തായ അയല്‍രാജ്യമാണെന്ന് പ്രധനമന്ത്രി മന്‍മോഹന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി വിഷയങ്ങളില്‍ ചൈനയുമായി ചര്‍ച്ച നടക്കും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും. അതിര്‍ത്തിയില്‍ തര്‍ക്കങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ പ്രത്യേക പ്രതിനിധികള്‍ മുഖേന ശ്രമിക്കുകയാണ്. വിഷയം സങ്കീര്‍ണവും സചേതനവുമാണ്. അതിനാല്‍ പരിഹാരത്തിന് സമയമെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments