ഉള്ളി വില കുതിച്ചുയരുന്നു. ഇന്ന് നുറു കടന്നു.ഉള്ളി പൂഴിത്തിവെക്കുന്നതാണ് വിലവര്‍ദ്ധനവിന് കാരണമെന്ന് ഷീലാ ദീക്ഷിത് ആരോപിച്ചു.പരിഹാരം തേടി ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇന്ന് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും.കൃഷിമന്ത്രി ശരത് പവാര്‍, ഭക്‍ഷ്യവകുപ്പ് മന്ത്രി കെ വി തോമസ് എന്നിവരുമായാണ് ചര്‍ച്ച. ഉ
ഉള്ളി വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ കാരണം കൃഷി നശിച്ചതാണ് നിലവിലെ വിലവര്‍ധനയ്ക്ക് കാരണം.
അതേസമയം ചൈനയില്‍നിന്നും ഇസ്രയേലില്‍നിന്നും സവാള ഇറക്കുമതിക്കു നടപടി തുടങ്ങിയതായി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ പറഞ്ഞു.രാജ്യത്തെ പല പ്രധാന നഗരങ്ങളിലും സവാള വില കിലോയ്ക്കു 100 രൂപയോട് അടുത്തിരിക്കെ ചരക്ക് രാജ്യത്തെത്താന്‍ 15 ദിവസമെങ്കിലുമെടുക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ വിലവര്‍ധനയ്ക്കു ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
Comments