You are Here : Home / News Plus

ജഡ്ജിയെ മുഖ്യമന്ത്രി തീരുമാനിച്ചത് അപഹാസ്യം: പിണറായി

Text Size  

Story Dated: Thursday, October 24, 2013 09:37 hrs UTC

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ചത് അപഹാസ്യമാണെന്നു സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.അന്വേഷണ സംഘത്തെ തട്ടിപ്പുകേസിലെ പ്രതി തന്നെ നിശ്ചയിക്കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു‌.

ഹൈക്കോടതി സിറ്റിങ്‌ ജഡ്ജിയെ അന്വേഷണത്തിനു നിയോഗിക്കണമെന്ന്‌ എല്‍ഡിഎഫ്‌ ആവശ്യപ്പെടുന്നതു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പായതുകൊണ്ടാണെന്നും പിണറായി പറഞ്ഞു.  സിറ്റിങ്‌ ജഡ്ജിയെ വിട്ടുകിട്ടാതിരിക്കാന്‍ പാകത്തിനാണു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.