പട്നയില്‍ സ്ഫോടനം നടക്കവെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബോളിവുഡ് ചടങ്ങില്‍ പങ്കടെുത്തു എന്ന ആരോപണമുയര്‍ത്തിയ ബി.ജെ.പിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ്. ഷിന്‍ഡെയുടെ ജീവിതം പട്നയില്‍നിന്നും അകലെയാണെന്നായിരുന്നു ഖുര്ഷിദിന്്റെ മറുപടി. ഷിന്‍ഡെ സാധാരണപോലെ നിന്നു എന്ന് വിമര്‍ശിക്കുന്ന ഇവര്‍ മോഡി തന്‍്റെ പ്രസംഗവുമായി മുന്നോട്ട് പോയതിനെ കുറിച്ച് എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല. പട്നയില്‍ മരിച്ചവരെ കുറിച്ചോ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചോ മോഡി ഒരക്ഷരം പോലും മിണ്ടിയില്ല എന്നും ഖുര്‍ഷിദ് പറഞ്ഞു.
Comments