You are Here : Home / News Plus

മുഖ്യമന്ത്രിക്കുനേരെ ആക്രമണം: പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Text Size  

Story Dated: Friday, November 01, 2013 09:16 hrs UTC

മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ . പേരാവൂര്‍ പോലീസ് സ്‌റ്റേഷനിലെ ശിവദാസനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശിവദാസനെ ചുമതലപ്പെടുത്തിയിരുന്നു. വീഡിയോ ക്യാമറയും നല്‍കി. എന്നാല്‍ ശിവദാസന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആരുടെയും മുഖം പതിഞ്ഞില്ല ഇതാണ് സസ്പെന്‍ഷനില കലാശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.