പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയില്‍ മുഖ്യാതിഥിയായെത്തിയ നട ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം. ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് ശ്വേതയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു ഞാന്‍ . ഈ ചടങ്ങിന് വേണ്ടി മാത്രമാണ് മുംബൈയില്‍ നിന്ന് കൊല്ലത്തെത്തിയത്. ചടങ്ങിനിടെ എന്നെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചു. ഇതില്‍ എനിക്ക് അതിയായ അമര്‍ഷവും ദുഖവുമുണ്ട് – ശ്വേത മേനോന് പറഞ്ഞു.നടന് കലാഭവന്‍ മണിയും കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പും ശ്വേതയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരെക്കൂടാതെ നിരവധി പ്രാദേശിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ആരാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പിന്നീട് വെളിപ്പെടുത്താമെന്നാണ് ശ്വേതയുടെ നിലപാട്.ശ്വേത ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments