You are Here : Home / News Plus

സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ പരസ്യം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിക്കും

Text Size  

Story Dated: Monday, November 04, 2013 09:10 hrs UTC

പൊതുഖജനാവിലെ പണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പരസ്യങ്ങള്‍ നല്‍കാന്‍ വിനിയോഗിച്ചതിന് കേന്ദ്രസര്‍ക്കാറിനോടും ഗുജറാത്ത് സര്‍ക്കാറിനോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിക്കും.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 138-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രവും ഗുജറാത്ത് സര്‍ക്കാറും പ്രസിദ്ധീകരിച്ച പരസ്യങ്ങള്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളവയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. വ്യത്യസ്ത രീതിയില്‍ രണ്ട് സര്‍ക്കാറുകള്‍ നല്‍കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.