സൗദി അറേബ്യയില്‍ ഇളവ് കാലാവധി അവസാനിച്ചു.സമയ പരിധി അവസാനിച്ചെങ്കിലും പദവി ശരിയാക്കാനുളള അവസരം തുടരുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിയവിരുദ്ധമായി ജോലിചെയ്യുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനകളാരംഭിക്കും. നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക റെയ്ഡുകള്‍ ആരംഭിക്കുമെന്നും അഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ പറഞ്ഞു.നിയമ ലംഘകരെ നാടുകടത്തുന്നതിനുളള ചെലവ് നിയമ ലംഘകരോ അവരുടെ സ്പോണ്‍സര്‍മാരോ വഹിക്കേണ്ടി വരും. സ്ഥാപനങ്ങളില്‍ നടക്കുന്ന പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയ സംഘങ്ങള്‍ കണ്ടെത്തുന്ന നിയമലംഘകരെ എത്രയും വേഗം നാടു കടത്താനും അധികൃതര്‍ ആലോചിക്കുന്നുണ്ട് നിയമ ലംഘകരെ പിടികൂടുന്നതിന് പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ട്.
Comments