കൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് കാനറ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനം. ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. 1,170 കോടി രൂപയുടെ ആഭ്യന്തര വായ്പയാണ് എടുക്കുക. 10.8 ശതമാനമായിരിക്കും പലിശ. 20 വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. മെട്രൊ റെയില്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനത്തിനായി നോയിഡ ആസ്ഥാനമായ സെനസ് കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചു.
Comments