ലാവലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് തെളിവുകളില്ലാത്തതിന്റെ പേരില്‍ ബോര്‍ഡ് ചെയര്‍മാനേയും അംഗങ്ങളേയും കേസില്‍ നിന്നൊഴിവാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ചു. ലാവലിന്‍ ഇടപാടില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെയര്‍മാനും അംഗങ്ങളും അറിയാതെ എങ്ങനെയാണ് ഈ തുക നഷ്ടമായത്. നമ്മുടെ കോടതികളുടെ പോക്ക് എങ്ങോട്ടാണെന്നും വിസ്താരമോ മറ്റു കാര്യങ്ങളുമൊന്നുമില്ലാതെയാണ് കോടതികള്‍ വിധി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments