നാഗമ്ബടം പാലം സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുളള ശ്രമം പരാജയപ്പെട്ടു. പാലത്തില്‍ ചെറുതുളകളുണ്ടാക്കി ചെറുസ്‌ഫോടക വസ്തുകള്‍ നിറച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെ പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പാലം പൊളിക്കാനുള്ള പുതിയ രീതിയും തീയതിയും പിന്നീട് തീരുമാനിക്കും.
ശ്രമം പരാജയപ്പെട്ടതോടെ പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ട്രെയിന്‍ ഗതാഗത നിയന്ത്രണം മാറ്റി. കോട്ടയം വഴിയുള്ള തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് കടത്തി വിട്ടു. പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്.
Comments