ചൈനയെ വിട്ട് ഇന്ത്യയോട് കൂട്ട് കൂടാനൊരുങ്ങി അമേരിക്കന്‍ കമ്ബനികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം 200 അമേരിക്കന്‍ കമ്ബനികള്‍ അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു മാറ്റാന്‍ തയാറാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പദ്ധതി നടപ്പിലായാല്‍ ഇന്ത്യയില്‍ ലക്ഷങ്ങളുടെ തൊഴില്‍ അവസരങ്ങളാണ് വരാന്‍ പോകുന്നതെന്ന് അമേരിക്ക-ഇന്ത്യ സഹകരണ ഫോറത്തിന്റെ പ്രസിഡന്റ് മുകേഷ് അഗി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, നിലവിലെ ഇന്ത്യന്‍ സാഹചര്യം കമ്ബനികളെ ആകര്‍ഷിക്കാന്‍ തരത്തിലുള്ളതല്ല. അതിനാല്‍, പുതിയ സര്‍ക്കാര്‍ ആവിശ്യമായ പരിഷ്‌കരണം കൊണ്ടു വരണമെന്നതാണ് സഹകരണ ഫോറത്തിന്റെ അഭിപ്രായം. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ സുതാര്യത വേണമെന്നും ഫോറം വ്യക്തമാക്കി.
കമ്ബനികളെ എങ്ങനെ ആകര്‍ഷിക്കാമെന്ന കാര്യം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഏകപക്ഷീയമായി സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക, പുതിയ പദ്ധതികള്‍ക്കായി സ്ഥലമെടുത്തു നല്‍കുന്നതു മുതല്‍ കസ്റ്റംസ് നിയന്ത്രണങ്ങള്‍ വരെയുള്ള നിരവധി കാര്യങ്ങളില്‍ മാറ്റം വരണം. നിരവധി നിയമങ്ങള്‍ പരിഷ്‌കരിച്ചാല്‍ മാത്രമെ ഇതു സാധ്യമാകൂ. അങ്ങനെ ചെയ്താല്‍ ഇന്ത്യയില്‍ പുതിയതായി കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും സഹകരണ ഫോറം ചൂണ്ടിക്കാട്ടി.
കയറ്റുമതി വര്‍ധിപ്പിക്കുക എന്നതിന് ഊന്നന്‍ നല്‍കിയായിരിക്കും കമ്ബനികളുടെ നിലപാടുകള്‍. അമേരിക്കയും ഇന്ത്യയും തമ്മില്‍ ഒരു ഫ്രീ ട്രെയ്ഡ് കരാറില്‍ (എഫ്ടിഎ) ഒപ്പുവയ്ക്കുക എന്നതായിരിക്കും പ്രാഥമിക നടപടി എന്നും മുകേഷ് അഗി പറഞ്ഞു.
ചൈനീസ് ഉല്‍പന്നങ്ങളുടെ വരവു നിയന്ത്രിക്കുകയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതി. പകരം ഇന്ത്യന്‍ കമ്ബനികള്‍ക്ക് അമേരിക്കന്‍ വിപണി തുറന്നു കിട്ടുകയും ചെയ്യും. ജിഎസ്പി പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഒരു ഉന്നതതല മാനുഫാക്ച്വറിങ് കൗണ്‍സിലിനു രൂപം നല്‍കിയെന്നും അഗി അറിയിച്ചു.
തിരഞ്ഞെടുപ്പു കഴിയുമ്ബോള്‍ പുതിയ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കാനായി കുറച്ചു നിര്‍ദ്ദേശങ്ങള്‍ തയാറാക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ഇന്ത്യന്‍ വിപണി ഉപയോഗപ്പെടുത്താനും ആഗ്രഹിക്കുന്ന കമ്ബനികളുടെ ഒരു വന്‍ നിര തന്നെയുണ്ടെന്ന് അഗി വെളിപ്പെടുത്തി. തങ്ങളുടെ കീഴിലുള്ള കമ്ബനികള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ 5000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് -അമേരിക്കന്‍ വാണിജ്യ ബന്ധം ഉലയുന്ന പുതിയ തീരുമാനം ഇന്ത്യയെ സംബന്ധിച്ച് വന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ഇന്ത്യ-പാക്ക് ബന്ധത്തില്‍ പോലും ഇതിന്റെ അലയൊലികള്‍ ഉണ്ടാകും എന്നാണ് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments