പശ്ചിമബംഗാളിൽ നാലാംഘട്ട തെരഞ്ഞെടുപ്പിലും വ്യാപക അക്രമം. അസൻസോൾ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിന് മുന്നിൽ ബിജെപി - തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബബുൽ സുപ്രിയോയുടെ കാർ തൃണമൂൽ പ്രവർത്തകർ തല്ലിത്തകർത്തെന്ന് ബിജെപി ആരോപിച്ചു.
Comments