പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചാണ് മരണം. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് അവസാനകാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു. കണ്ണൂര്‍ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളിയിലാണ് ജനനം. നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്ത എരഞ്ഞോളി മൂസ. മാപ്പിളപാട്ട് ശാഖയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. ഗ്രാമീണ കലാസമിതികളിലൂടെയാണ് എരഞ്ഞോളി മൂസ എന്ന ഗായകന്‍റെ വളര്‍ച്ച. പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ച അദ്ദേഹം പ്രവാസികളുടെ പ്രിയപ്പെട്ട ഗായകന്‍ കൂടിയായിരുന്നു.
Comments