ചൂർണിക്കര വ്യാജരേഖാ കേസിൽ ഇടനിലക്കാരൻ പിടിയിൽ. ആലുവ സ്വദേശി അബുവാണ് പിടിയിലായത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ് ഇയാൾ വിദേശത്തേക്ക് കടക്കുമെന്ന സൂചനയെ തുടർന്ന് കാലടിയിലെ വീട്ടിൽ പോലീസ് രണ്ട് ദിവസം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ പോലീസിന് കണ്ടെടുക്കാനായിരുന്നില്ല. തൃശൂർ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂർണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകൾ ചമച്ച് നികത്തിയത്. വ്യാജരേഖ നിർമിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നൽകിയതായി ഹംസ പോലീസിന് മൊഴി നൽകിയിരുന്നു. അബു ഇടനിലക്കാരൻ മാത്രമാണെന്നും ഇയാൾക്ക് വ്യാജരേഖ തയ്യാറാക്കി നൽകിയത് വിരമിച്ച ഉദ്യോഗസ്ഥരാണെന്നുമാണ് സൂചന.
Comments