സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്ന ഭോപ്പാൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ്ങിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് രേഖപ്പെടുത്താതിരുന്ന ദിഗ്വിജയ് സിങ്ങിന്റെ നടപടി കോൺഗ്രസിന്റെ ധാർഷ്ട്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മോദി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ രത്ലാമിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
Comments