വർണമേളങ്ങൾ, വിസ്മയക്കാഴ്ചകൾ, ശബ്ദഘോഷങ്ങൾ ഒടുവിൽ ചെറുകണ്ണീരോടെ ഉപചാരം. ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ആചാരപരമായി പൂരത്തിന് പരിസമാപ്തിയായത്. തെച്ചിക്കോട്ടു കാവ് രാമചന്ദ്രന്റെ എഴുന്നള്ളിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ അനിശ്ചിതത്വവും വിവാദങ്ങളും മാറ്റിനിർത്തിയാൽ ആവേശകരമായ ഒരു പൂരത്തിന്കൂടിയാണ് പരിസമാപ്തിയാകുന്നത്. ഇനി പകൽ പൂരത്തിന്റെ ഭാഗമായുള്ള പകൽ വെടിക്കെട്ടുകൂടി മാത്രമാണ് നടക്കാനുള്ളത്
Comments