പശ്ചിമബംഗാളിൽ നടന്ന അക്രമ സംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളിലുണ്ടായ അക്രമ സംഭവങ്ങൾക്കു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നും ബിജെപിക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments