കമല്‍ഹാസനെതിരെ ചേരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം. മൂന്ന് ദിവസം മുമ്പായിരുന്നു ഗോഡ്സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പ്രസ്താവന കമല്‍ നടത്തിയത് ബിജെപി പ്രവര്‍ത്തകരും ഹനുമാന് സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. കമല്ഹാസന് ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ താരം നില്ക്കുന്ന സ്റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല.
Comments