ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തോടെ സംസ്ഥാന കോണ്‍ഗ്രസ്സിലെ പുന:സംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ദില്ലിക്ക് തിരിക്കും. തെരഞ്ഞെടുപ്പില്‍ ജയിച്ച എംപിമാരായ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ മാറ്റുന്ന കാര്യം ചര്‍ച്ചയിലുണ്ട്. ഇതില്‍ കൂടുതല്‍ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. അതുകൂടാതെ എംഎം ഹസ്സനോ കെവി തോമസോ യുഡിഎഫ് കണ്‍വീനറാകാന്‍ സജീവ സാധ്യത നില നില്‍ക്കുന്നുണ്ട്.
പ്രധാനപ്പെട്ട ആറ് സ്ഥാനങ്ങളിലേക്ക് പുതിയ ആള്‍ക്കാരെ കണ്ടെത്താനുണ്ട്. കെ.സുധാകരനും കൊടിക്കുന്നിലും എംപിമാരായതിനാല്‍ ഇവര്‍ക്ക് പകരം പുതിയ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നിശ്ചയിക്കണോ എന്നതാണ് കെപിസിസി ക്ക് മുന്നിലെ പ്രധാന വിഷയം. എംഐ ഷാനവാസിന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ ഒരു വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതും നിലവില്‍ പരിഗണന വിഷയമാണ്.
നാളെ യുഡിഎഫ് യോഗവും മറ്റാന്നാള്‍ കെപിസിസി നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും നടക്കാനിരിക്കെ ചര്‍ച്ചകള്‍ സജീവമാണ്. ബെന്നി ബെഹന്നാന്‍ എംപിയായതോടെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം. കെപിസിസി സ്ഥാനം ഒഴിഞ്ഞ ഹസ്സന് പ്രധാന സ്ഥാനം നല്‍കണമെന്നാണ് എ ഗ്രൂപ്പ് നിലപാട്. എന്നാല്‍ ദില്ലിയിലെ ചര്‍ച്ചകളാകും അന്തിമതീരുമാനമെടുക്കുക.
Comments