കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ വിവാദത്തിൽ നിയമസഭയിൽ പ്രത്യേക ചര്‍ച്ച തുടങ്ങി. മസാല ബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനിൽ അടിച്ച മണി ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാർട്ടിയുടെ മരണ മണിയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെഎസ് ശബരീനാഥൻ ആരോപിച്ചു. മസാല ബോണ്ടിന്‍റെ എല്ലാ കാര്യങ്ങളും ദുരൂഹമാണ്. കിഫ്ബി എന്നത് കിച്ചൻ ക്യാബിനറ്റ് ആയി മാറിയെന്നാണ് പ്രതിപക്ഷ ആരോപണം.
Comments