നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിലെ മന്ത്രിമാരുടെ ടീമായി. കേരളത്തിൽ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേർക്ക് ഇതുവരെ മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി വിളിയെത്തി. അൽപസമയത്തിനകം നരേന്ദ്രമോദി നിയുക്ത മന്ത്രിമാരെ കാണും. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ. പഴയ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പരിചയസമ്പന്നർക്കൊപ്പം പുതിയ മുഖങ്ങളെയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കേന്ദ്രമന്ത്രിസഭ. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മാത്രമല്ല, 300 സീറ്റുകൾ എന്ന മാർക്ക് മറികടന്ന് 303 സീറ്റുകൾ നേടിയ ബിജെപി ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം മാത്രമേ നൽകിയിട്ടുള്ളൂ.
Comments