എഞ്ചിനീയിറിംഗ് വിദ്യാര്‍ത്ഥിയായ യുവാവിന് പനി സ്ഥിരീകരിച്ചതോടെ സംസ്ഥാന നിപാ ജാഗ്രത ശക്തമാക്കി. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ യുവാവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവില്‍ 86 പേരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ എല്ലാവരുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇവരോടെല്ലാം വീട് വിട്ട് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്
Comments